നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. പനവൂർ മാങ്കുഴി സ്വദേശിനി വിജി(29)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നെടുമങ്ങാട് ഒരു കടയിൽ നിന്നാണ് ഇവർ പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന് സമീപം രക്തം കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നെടുമങ്ങാട് പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി. വിജി തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടർന്ന് ഇവർക്ക് വേണ്ടി പരിശോധന വ്യാപിപ്പിച്ചു. ഇതിനിടെയാണ് വിജി പിടിയിലാകുന്നത്. ഏറെക്കാലമായി ഭർത്താവുമായി വിജി അകന്നു കഴിയുകയായിരുന്നു.

Story Highlights Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top