രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടിസ്

Details of KSFE raid should be released; Ramesh Chennithala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടിസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സിപിഐഎം എംഎൽഎ ഐ.ബി സതീഷാണ് സ്പീക്കർക്ക് നോട്ടിസ് നൽകിയത്.

പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിന് പിന്നാലെ രമേശ് ചെന്നിത്തല നടത്തിയ പരാമർശം വിവാദമായിരുന്നു. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നുവെന്നും സ്പീക്കർ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന പാവ മാത്രമാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് രമേശ് ചെന്നിത്തല നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപിഐഎം എംഎൽഎ നോട്ടിസ് നൽകിയത്.

രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾ സഭയോടുള്ള അവഹേളനവും സ്പീക്കർ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണമെന്നാണ് ഐ.ബി സതീഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights Ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top