കർഷക പ്രതിഷേധത്തിന്റെ പ്രാധാന്യം ശുഭ്മൻ ഗില്ലിന് അറിയാമെന്ന് പിതാവ്

Shubman Gill protest farmers

കാർഷിക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിൻ്റെ പിതാവ് ലഖ്‌വിന്ദർ സിംഗ്. പ്രതിഷേധത്തിൻ്റെ പ്രാധാന്യം ഗില്ലിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് ശുഭ്മൻ ഗിൽ.

Read Also : കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ച ആരംഭിച്ചു

“അവൻ കുട്ടിക്കാലത്ത് അധികസമയവും ഗ്രാമത്തിലായിരുന്നു ചിലവഴിച്ചത്. മുത്തച്ഛനും, അച്ഛനും, മറ്റ് ബന്ധുക്കളും പാടത്ത് പണിയെടുക്കുന്നത് കണ്ടാണ് അവൻ വളർന്നത്. ഈ പ്രതിഷേധം കർഷകർക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് അവനു മനസ്സിലാവും. ഗ്രാമത്തോട് വലിയ മാനസിക ബന്ധമാണ് ഗില്ലിനുള്ളത്. ഗ്രാമത്തിലെ പാടങ്ങളിൽ ക്രിക്കറ്റ് കളിച്ചാണ് അവൻ വളർന്നത്. ക്രിക്കറ്റ് താരമായില്ലായിരുന്നു എങ്കിൽ അവൻ കർഷകനായേനെ. ഇപ്പോഴും ഗില്ലിന് കൃഷിയിൽ താത്പര്യമുണ്ട്. എൻ്റെ പിതാവും പ്രതിഷേധത്തിനു പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ പ്രായം കണക്കിലെടുത്ത് പോകരുതെന്ന് ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ അർപ്പിക്കുന്നു.”- അദ്ദേഹം പറഞ്ഞു.

അതേസമയം, കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ച ആരംഭിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് നിർണായക ചർച്ച. കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയൽ, നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചു നിൽക്കുകയാണ്.

Story Highlights Shubman Gill knows why this protest matters to farmers: Father Lakhwinde

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top