കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ച ആരംഭിച്ചു

കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ച ആരംഭിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് നിർണായക ചർച്ച. കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയൽ, നരേന്ദ്ര സിംഗ് തോമർ എന്നിവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചു നിൽക്കുകയാണ്. അതേസമയം, കാർഷിക നിയമങ്ങളിലെ എതിർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അമരീന്ദർ സിംഗ്. എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാകണമെന്നും, പഞ്ചാബിന്റെ സാമ്പത്തിക സ്ഥിതിയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights Discussions started with the Central Government and the leaders of the farmers’ organizations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top