സ്വപ്നയുടെയും, സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയാകും : കസ്റ്റംസ്

swapna sarith secret statement threat for their life says custom

സ്വപ്ന സുരേഷിനേയും സരിത്തിനേയും ഒരാഴ്ചത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. സ്വപ്നയുടെയും സരിത്തിൻ്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു.

കേസിൽ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കൽ നിന്നും ലഭിച്ചിരിക്കുന്നത്. ഈ തെളിവുകൾ കേസിന് പുതിയ വഴിത്തിരിവുണ്ടാക്കി എന്നും കസ്റ്റംസ് പറയുന്നു. കൂടുതൽ വിദേശ പൗരന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദർശനത്തെക്കുറിച്ച് പരിശോധിക്കേണ്ടത് ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

Story Highlights swapna sarith secret statement threat for their life says custom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top