Advertisement

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് സിഎഎ പ്രക്ഷോഭ ഫണ്ടുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

December 4, 2020
Google News 1 minute Read
enforcement directorate

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് സിഎഎ പ്രക്ഷോഭ ഫണ്ടുമായി ബന്ധപ്പെട്ടെന്ന് ഇ ഡി. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ വിവിധയിടങ്ങളില്‍ റെയ്ഡ് നടന്നു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും മുതിര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും തെളിവുകള്‍ പിടിച്ചെടുത്തതായും ഇ ഡി ചൂണ്ടിക്കാട്ടി.

Read Also : സിഎഎ വിരുദ്ധ പ്രക്ഷോഭം; ബംഗാളിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കായി വ്യാപക ഫണ്ടിംഗ് നടന്നുവെന്നാണ് ഇ ഡി അവകാശപ്പെടുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്കടക്കം വ്യാപക ഫണ്ടിംഗ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്‌ടോപ്പുകളും പിടികൂടി. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കില്‍ തുടര്‍ റെയ്ഡുകള്‍ ഉണ്ടാകുമെന്നും ഇ ഡി വ്യക്തമാക്കി.

Story Highlights enforcement directorate, popular front, raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here