Advertisement

തിരുവല്ലയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

December 4, 2020
Google News 1 minute Read

തിരുവല്ലയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പുളിക്കീഴ് മണത്തച്ചിറ വീട്ടിൽ റോബിൻ, തിരുവൻ വണ്ടൂർ നന്നാട് തോപ്പിൽ വീട്ടിൽ ആന്റോ രാജു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കുറ്റൂർ തെങ്ങേലി ഏറ്റുകടവ് ജംഗ്ഷന് സമീപത്തു നിന്നാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.

18 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘമെത്തുന്നത് കണ്ട് പ്രതികളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേർ ബൈക്കിൽ രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസർ ഇ. ജി സുശീൽ കുമാർ, പദ്മകുമാർ, രാഹുൽ, അഖിലേഷ്, അരുൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Story Highlights Cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here