സംസ്ഥാനത്ത് ഇന്ന് 6 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി

hotspot

സംസ്ഥാനത്ത് ഇന്ന് പുതിയ 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ഒരുമനയൂർ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാർഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (സബ് വാർഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5718 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂർ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂർ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസർഗോഡ് 146 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights hotspot kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top