ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തെലങ്കാനയിലെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 29 ഇടങ്ങളില്‍ ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. 80 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് മുന്നേറ്റം. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
Read Also : കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ സംഭാവന നൽകി സൺറൈസേഴ്സ് ഹൈദരാബാദ്
30 ഇടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. ഡിസംബര്‍ 1ാം തിയതിയായിരുന്നു തെരഞ്ഞെടുപ്പ്. 34.5 ലക്ഷത്തോളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി.
74.1 ലക്ഷം ജനങ്ങളാണ് ഹൈദരാബാദിലുള്ളത്. 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരരംഗത്തുള്ളത്. എല്ലാ പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ അടക്കം പ്രചാരണം നടത്തിയിരുന്നു. വലിയ പ്രാധാന്യം നല്‍കുന്ന തെരഞ്ഞെടുപ്പാണ് ഹൈദരാബാദിലെത്. 24 നിയമസഭാ മണ്ഡല പരിധികളാണ് കോര്‍പറേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ മഹാ അഖാഡി സഖ്യം മുന്നേറ്റം തുടരുകയാണ്.
Story Highlights – hydrabad, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here