ഇന്ത്യ-ഓസ്ട്രേലിയ: ടി-20 പരമ്പരയ്ക്ക് ഇന്ന് ആരംഭം

india australia t20 today

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടി-20 ഇന്ന്. ഉച്ചക്ക് 1.40ന് മാനുക ഓവലിലാണ് മത്സരം. ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ടി-20 പരമ്പര വിജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അവസാന ഏകദിനത്തിൽ വിജയിച്ചതിൻ്റെ ആത്മവിശ്വാസവും ഇന്ത്യക്ക് ഉണ്ട്.

ടോപ്പ് ഓർഡറിൽ ധവാനൊപ്പം രാഹുലാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. അഞ്ചാം നമ്പരിൽ മനീഷ് പാണ്ഡെയോ സഞ്ജുവോ എന്നത് കണ്ടറിയേണ്ടതാണ്. രവീന്ദ്ര ജഡേജ, ഹർദ്ദിക് പാണ്ഡ്യ എന്നീ താരങ്ങളുടെ ഫിനിഷിംഗ് കരുത്തിലാണ് ഇന്ത്യയുടെ ടോട്ടൽ നിർണയിക്കപ്പെടുക. ലോവർ ഓർഡറിൽ വിസ്ഫോടനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഇരുവരും ഏകദിന മത്സരങ്ങളിൽ അത് തെളിയിച്ചതാണ്. ജഡേജയെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ, സുന്ദറിൻ്റെ ശരാശരി ബാറ്റിംഗ് സ്കിൽ ജഡേജയ്ക്ക് മുൻതൂക്കം നൽകുന്നുണ്ട്. ബുംറയ്ക്കൊപ്പം ദീപക് ചഹാറും നടരാജനും ഫൈനൽ ഇലവനിലെത്താനാണ് സാധ്യത. ഷമിക്ക് വിശ്രമം അനുവദിച്ചേക്കും.

ഓസ്ട്രേലിയയിൽ വാർണറുടെ പരുക്ക് മാത്യു വെയ്ഡിനു വഴി തെളിക്കും. മിച്ചൽ സ്റ്റാർക്കിൻ്റെ പരുക്ക് ഭേദമായില്ലെങ്കിൽ ആന്ദ്രൂ തൈ എത്തും. ആഷ്ടൻ അഗാർ, ആദം സാമ്പ, മോയിസസ് ഹെൻറിക്കസ് തുടങ്ങിയവരും ടി-20യിൽ കളിക്കും.

Story Highlights india australia t20 starts today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top