ഇന്ത്യ-ഓസ്ട്രേലിയ ടി-20: ഇന്ത്യ ബാറ്റ് ചെയ്യും; സഞ്ജു ടീമിൽ, നടരാജന് അരങ്ങേറ്റം

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. ശ്രേയാസ് അയ്യരുടെ സ്ഥാനത്താണ് സഞ്ജു ഇടം പിടിച്ചത്. മനീഷ് പാണ്ഡെയും ടീമിലുണ്ട്.
ബുംറയ്ക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ ഷമി, ദീപക് ചഹാർ, ടി നടരാജൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. യുസ്‌വേന്ദ്ര ചഹാലിനു പകരം വാഷിംഗ്‌ടൺ സുന്ദറും ടീമിൽ ഇടം പിടിച്ചു. വാർണറുടെ അഭാവത്തിൽ ഡാർസി ഷോർട്ട് ഫിഞ്ചിനൊപ്പം ഓസ്ട്രേലിയൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. യുവതാരം മിച്ച് സ്വെപ്സണ് ടീമിൽ ഇടം ലഭിച്ചു. ആഷ്ടൻ അഗാർ ആണ് പുറത്തായത്. സ്റ്റാർക്കും അബ്ബോട്ടും ഹേസൽവുഡുമാണ് പേസർമാർ.
Story Highlights – india will bat against australia t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here