മണിയുടെ പാട്ടുകളുമായി വോട്ടുതേടി കലാഭവന്‍ രാജു

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാന്‍ പല വഴികളാണ് സ്ഥാനാര്‍ത്ഥികള്‍ തേടുന്നത്. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കലാഭവന്‍ മണിയുടെ പാട്ടുകളുമായാണ് വോട്ടര്‍മാര്‍ക്ക് ഇടയിലേക്ക് എത്തുന്നത്. നിരവധി വേദികളില്‍ കലാഭവന്‍ മണിയായി നിറഞ്ഞിരുന്ന കലാഭവന്‍ രാജു എന്ന കലാകാരനാണ് പാട്ടുകാരനായ സ്ഥാനാര്‍ത്ഥി.
Read Also : കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചു
കലാഭവനും കലാഭവന്‍ മണിയോടുള്ള ഇഷ്ടവും രാജുവിന് ജീവിതത്തിന്റെ ഭാഗമാണ്. മണിച്ചേട്ടനായി വേദിയില്‍ നിറഞ്ഞിരുന്ന ഈ കലാകാരന്‍ ഇന്ന് പാട്ടുകളുമായെത്തുന്നത് തന്റെ വോട്ടുറപ്പിക്കാനാണ്. കാസര്‍ഗോഡ് ബ്ലോക്കിലെ കളനാട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രാജു. സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന ആഘോഷമായാണ് പുരോഗമിക്കുന്നത്.
നേരത്തെ ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം കൂടിയായിരുന്ന രാജുവിന് ഇത് രണ്ടാം നാട്ടങ്കമാണ്. പാട്ടുപാടി വോട്ട് പെട്ടിയിലാക്കാമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ. കലാഭവന്‍ മണിയുടെ പാട്ടിന്റെ താളത്തില്‍ പ്രചാരണം പൊടിപൊടിക്കുകയാണ്. കൊറോണക്കാലത്ത് വേദികള്‍ നഷ്ടമായെങ്കിലും രാജു തന്റെ ഇഷ്ട കലാകാരനെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ്. എല്ലാം പറഞ്ഞ് പോകാന്‍ നേരം വോട്ടര്‍മാരോട് സ്ഥാനാര്‍ത്ഥിയുടെ എളിയ അഭ്യര്‍ത്ഥനയും മണിയുടെ ശൈലിയില്‍ തന്നെ.
Story Highlights – kalabhavan mani, local body election special
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here