സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

local body election of five places postponed

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്നാണ് അഞ്ച് വാർഡ്/നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.

കൊല്ലം പന്മന ​ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂർ ​ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ(11), എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയില മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപറേഷനിലെ പുല്ലഴി (47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.

പുതിയ തെരഞ്ഞെടുപ്പ തിയതി പിന്നീട് അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു.

Story Highlights local body election of five places postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top