കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഗേ ബാറിൽ പാർട്ടി; സ്വവർഗാനുരാഗത്തെ എതിർക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ കുടുങ്ങി

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്ന് ഹംഗേറിയൻ രാഷ്ട്രീയ പ്രവർത്തകൻ രാജിവച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടത്തിയ പാർട്ടി പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജോസഫ് സാജർ എന്ന രാഷ്ട്രീയ പ്രവർത്തകൻ രാജിവച്ചത്. സ്വവർഗാനുരാഗത്തിനെ ശക്തമായി എതിർക്കുന്ന ആളാണ് ജോസഫ്.
കുറഞ്ഞത് 20 നഗ്നരായ ആളുകൾ പാട്ടിയിലുണ്ടായിരുന്നു എന്നാണ് ബെൽജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്രസൽസിലെ ഒരു ഗേ ബാറിൽ നടന്ന ഈ പാർട്ടിയിൽ താൻ പങ്കെടുത്തു എന്ന് 59 കാരനായ ജോസഫ് അറിയിച്ചു. “നിയമലംഘനം നടത്തിയതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ നിരുത്തരവാദപരമായി പെരുമാറി. മയക്കുമരുന്ന് കണ്ടെടുത്തെന്ന് പൊലീസ് പറയുന്നത്. അത് എൻ്റേതല്ല. ആരാണ് അതെൻ്റെ ബാഗിൽ വെച്ചതെന്ന് അറിയില്ല.”- ജോസഫ് പറഞ്ഞു.
കൊവിഡിനെ തുടർന്ന് ലോക്ക്ഡൗണിലായിരുന്ന പട്ടണത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ പാർട്ടിയായിരുന്നു ഇത്. ബാറിൽ നിന്ന് ബഹളം കേൾക്കുന്നു എന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്നും നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് രാത്രി 9.30ഓടെ പൊലീസ് എത്തി. പൊലീസ് വരുന്നതറിഞ്ഞ് ജനാലയിലൂടെ പുറത്തുചാടാൻ ശ്രമിച്ച ഇയാൾക്ക് പരുക്ക് പറ്റിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് മയക്കുമരുന്നും കണ്ടെത്തി. ആളെ തിരിച്ചറിയാൻ കഴിയാതെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് തൻ്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് കാണിച്ചാണ് ജോസഫ് താൻ ആരാണെന്ന് അറിയിച്ചത്.
Story Highlights – Member of Hungary’s anti-LGBTQ government resigns after fleeing alleged gay sex party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here