Advertisement

ന്യൂസീലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സൺ യുഎസ്എ ടീമിൽ കളിക്കാനൊരുങ്ങുന്നു

December 4, 2020
2 minutes Read
Corey Anderson play USA

ന്യൂസീലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സൺ യുഎസ്എ ടീമിൽ കളിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. രാജ്യാന്തര മത്സരങ്ങളിൽ പരിചയമുള്ള താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് എക്സ്പ്ലോസീവ് ഓൾറൗണ്ടർ അമേരിക്കൻ ടീമിൽ പാഡണിയാനൊരുങ്ങുന്നത്. 2019ലാണ് അമേരിക്കൻ ക്രിക്കറ്റ് ടീമിന് ഏകദിന സ്റ്റാറ്റസ് ലഭിച്ചത്.

ബിസിനസ് പങ്കാളികളായ അമേരിക്കൻ ക്രിക്കറ്റ് എൻ്റർപ്രൈസസുമായി ചേർന്ന് കൂടുതൽ പ്രൊഫഷണലുകളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് ആൻഡേഴ്സണിനെ പരിഗണിക്കുന്നത്. പാകിസ്താൻ ഇടംകയ്യൻ ബാറ്റ്സ്മാൻ സമി അസ്ലമും യുഎസ്എ ടീമിൽ കളിച്ചേക്കും. ഇരുവരും റെസിഡൻഷ്യൽ യോഗ്യത നേടിയെന്നാണ് റിപ്പോർട്ട്.

Read Also : ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും പിന്നാലെ നൈറ്റ് റൈഡേഴ്സ് അമേരിക്കയിലേക്ക്; മേജർ ലീഗ് ക്രിക്കറ്റിൽ ടീം ഇറക്കും

“ഞങ്ങൾക്ക് മത്സരങ്ങൾ ജയിക്കണം. ടി-20 ലോകകപ്പുകളിൽ യോഗ്യത നേടണം. ലോകകപ്പുകളിൽ യോഗ്യത നേടണം. അതിനാൽ മികച്ച താരങ്ങൾ വേണം. ചിലപ്പോൾ അമേരിക്കയിലെത്തിയവരോ ചിലപ്പോൾ പാസ്പോർട്ട് ഉള്ളതുകൊണ്ടോ റെസിഡൻഷ്യൽ യോഗ്യത നേടിയതു കൊണ്ടോ ടീമിൽ എത്തിയവരോ ആയിരിക്കും അവർ.”- യുഎസ്എ ക്രിക്കറ്റ് സിഇഓ ഇയാൻ ഹിഗ്ഗിൻസ് പറഞ്ഞു.

2018ലാണ് ആൻഡേഴ്സൺ അവസാനമായി ന്യൂസീലൻഡ് ജഴ്സി അണിഞ്ഞത്. കൊവിഡ് സമയത്ത് താരം പ്രതിശ്രുത വധുവുമൊത്ത് അമേരിക്കയിലെ ടെക്സാസിലാണ് കഴിഞ്ഞത്. അദ്ദേഹം 2022ൽ ആരംഭിക്കുന്ന യുഎസ് മേജർ ലീഗ് ക്രിക്കറ്റിലെ ഡല്ലാസ് ഫ്രാഞ്ചൈസിയുടെ മാർക്വു താരമാവുമെന്നാണ് സൂചന.

അതേസമയം, 2022ൽ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ ടീം ഇറക്കുമെന്ന് നൈറ്റ് റൈഡേഴ്സ് മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്. 6 ഫ്രാഞ്ചൈസികളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക. ഫ്രാഞ്ചൈസി ഉടമസ്ഥാവകാശത്തോടൊപ്പം ലീഗിലും ഇവർക്ക് പങ്കുണ്ടാവും.

Story Highlights New Zealand’s Corey Anderson in line to play for the USA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top