പെരിയ ഇരട്ടക്കൊലക്കേസ്; അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ. കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തയച്ചു. രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്. പെരിയ കേസന്വേഷണം സിബിഐയ്ക്ക് വിട്ട സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.
കേസില്‍ സിബിഐ അന്വേഷണം ശരിവച്ച് സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ ഏഴ് തവണ കേസ് ഫയല്‍ ആവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കിയിരുന്നെങ്കിലും സുപ്രിംകോടതിയില്‍ നിയമനടപടി തുടരുന്നതായി ചൂണ്ടിക്കാട്ടി ഫയല്‍ ക്രൈം ബ്രാഞ്ച് കൈമാറിയിരുന്നില്ല.
Story Highlights – periaya murder case, cbi, kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here