റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ പുതിയ വായ്പ നയം പ്രഖ്യാപിച്ചു

അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.
റിപ്പോ നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. അവസാന രണ്ട് പാദത്തില്‍ ജിഡിപി വളര്‍ച്ച തുടരുമെന്നും നാണ്യപെരുപ്പം തടയാന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വ്യക്തമാക്കി. ബാക്കി നിരക്കുകളില്‍ മാറ്റമുണ്ടാകുകയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Story Highlights – rbi, lending policy
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News