സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന് മുൻ ഓസീസ് താരങ്ങൾ

ക്രിക്കറ്റിൽ സ്വിച്ച് ഹിറ്റ് ഷോട്ടുകൾ നിരോധിക്കണമെന്ന് മുൻ ഓസീസ് താരങ്ങൾ. ഇന്ത്യക്കെതിരായ മത്സരത്തിൽ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ സ്വിച്ച് ഹിറ്റുകളിലൂടെ നിരവധി ബൗണ്ടറികൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഓസീസ് താരങ്ങളായ ഇയാൻ ചാപ്പലും ഷെയിൻ വോണും സ്വിച്ച് ഹിറ്റിനെതിരെ രംഗത്തെത്തിയത്.
“സ്വിച്ച് ഹിറ്റ് കളിക്കാൻ നല്ല കഴിവ് വേണം. പക്ഷേ, ആ ഷോട്ട് അനീതിയാണ്. മാക്സ്‌വലും വാർണറും ചില സ്വിച്ച് ഹിറ്റ് ഷോട്ടുകൾ കളിച്ചിരുന്നു. ബൗളർ പന്തെറിയുമ്പോൾ ബാറ്റ്സ്മാൻ കൈകളുടെയോ കാലിൻ്റെയോ ഗതി മാറ്റിയാൽ അത് നിയമവിരുദ്ധമാണ്. എങ്ങനെയാണ് ബൗൾ ചെയ്യാൻ പോവുന്നത് എന്ന് ബൗളർമാർ മുൻകൂട്ടി അറിയിക്കണം. എന്നാൽ ബാറ്റ്‌സ്മാൻ നിന്ന നിൽപ്പിൽ വശം മാറുകയാണ്. ഫീൽഡിങ് ക്രമീകരണത്തിലെ പിഴവുകൾ മുതലെടുക്കാൻ വേണ്ടിയാണ് ഇത്.”- ചാപ്പൽ പറഞ്ഞു.
Read Also : ഇന്ത്യ-ഓസ്ട്രേലിയ ടി-20: ഇന്ത്യ ബാറ്റ് ചെയ്യും; സഞ്ജു ടീമിൽ, നടരാജന് അരങ്ങേറ്റം
“ഏത് കൈ കൊണ്ടാണെന്നും ഏത് വശത്ത് നിന്നാണെന്നും പന്തെറിയുക എന്ന ബൗളർമാർ നേരത്തെ പറയണം. വലം കയ്യൻ ബാറ്റ്സ്മാനെതിരെ ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ സ്വിച്ച് ഹിറ്റ് കളിച്ചാൽ ഫീൽഡ് കൊണ്ട് കാര്യമില്ലാതാവും. അപ്പോൾ പന്തെറിയുന്നത് ഇടം കയ്യൻ ബാറ്റ്സ്മാനെതിരെയാവും. ഇതേപ്പറ്റി ചർച്ചകൾ ഉണ്ടാവണം. ഇതിൽ ചർച്ചകൾ ഉണ്ടാവണം. വേണമെങ്കിൽ ബൗളർമാർ അമ്പയറുടെ പിന്നിൽ നിന്ന് വന്ന് ഏത് വശത്തുനിന്നും പന്തെറിയട്ടെ.”- വോൺ പറഞ്ഞു.
സ്വിച്ച് ഹിറ്റിന് അനുകൂലമായും ചില അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മുൻ അമ്പയർ സൈമൺ ടോഫൽ, മുൻ ഓസീസ് വിക്കറ്റ് കീപ്പർ ഇയാൻ ഹീലി എന്നിവരൊക്കെ സ്വിച്ച് ഹിറ്റിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സ്വിച്ച് ഹിറ്റ് നിരോധിക്കുക പ്രായോഗികമല്ലെന്ന് ടോഫൽ പറഞ്ഞു. അമ്പയർമാർക്ക് ഇപ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്നും ഇത് കൂടി ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – switch hit is illegal former australian players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here