കൊവിഡ് കാലത്തെ ധീരത; 2020ലെ ക്രിക്കറ്റ് സ്പിരിറ്റ് അവാർഡ് വെസ്റ്റ് ഇൻഡീസിന്

West Indies Spirit Cricket

2020ലെ ക്രിസ്റ്റഫർ മാർട്ടിൻ ജെൻകിൻസ് സ്പിരിറ്റ് അവാർഡ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര മത്സരങ്ങൾ മുടങ്ങിയ സമയത്ത് ഇംഗ്ലണ്ട് പര്യടനം നടത്തിയതിനാണ് അവാർഡ്. എംസിസി പ്രസിഡന്റ് കുമാർ സംഗക്കാരയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

“ക്രിക്കറ്റ് നമുക്ക് വളരെ അധികം ആശ്വാസം നൽകിയ വർഷമാണ് 2020. ഇംഗ്ലണ്ടിലേക്ക് പറക്കാൻ വിൻഡീസ് പുരുഷ, വനിതാ ടീം കാണിച്ച ധൈര്യത്തെ നമ്മൾ വിലമതിക്കേണ്ടതുണ്ട്. ക്രിക്കറ്റ് സ്പിരിറ്റിനെ എല്ലാ അർഥത്തിലും ഉൾക്കൊള്ളുകയാണ് അവർ ചെയ്തത്. കോവിഡ് മഹാമാരിയുടെ സമയത്ത് ക്രിക്കറ്റ് സാധ്യമാക്കാൻ വിൻഡീസും ഇംഗ്ലണ്ടും വളരെ അധികം പരിശ്രമിച്ചു. അവരുടെ സംഭാവന ഊഷ്മളമായ ഓർമയാവണം.”- അവാർഡ് തീരുമാനം പ്രഖ്യാപിച്ച് സങ്കക്കാര പറഞ്ഞു.

Read Also : ന്യൂസീലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സൺ യുഎസ്എ ടീമിൽ കളിക്കാനൊരുങ്ങുന്നു

കൊവിഡിനെ തുടർന്ന് മാർച്ച് മുതൽ രാജ്യാന്തര ക്രിക്കറ്റ് നിലച്ചിരുന്നു. തുടർന്ന്, ബയോ ബബിൾ ഒരുക്കി പഴുതടച്ച സുരക്ഷ വാഗ്ദാനം ചെയ്ത് വിൻഡീസിനെ ഇംഗ്ലണ്ട് പര്യടനത്തിനായി ക്ഷണിക്കുകയും വിൻഡീസ് പുരുഷ, വനിതാ ടീമുകൾ ഇംഗ്ലണ്ടിലെത്തുകയും ചെയ്തു. ജൂലായ് മാസത്തിലായിരുന്നു പരമ്പര. പരമ്പര ഇംഗ്ലണ്ട് നേടിയെങ്കിലും വെസ്റ്റ് ഇൻഡീസിൻ്റെ ഈ ധീരത മുൻപ് തന്നെ അഭിനന്ദിക്കപ്പെട്ടിരുന്നു. ഒക്ടോബറിൽ ക്രിക്കറ്റ് റൈറ്റേഴ്‌സ് ക്ലബും സമാനമായ അവാർഡ് ഇവർക്ക് നൽകിയിരുന്നു.

Story Highlights West Indies win MCC’s Spirit of Cricket award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top