ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന്തുടര്‍വാദം കേള്‍ക്കും

കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന്തുടര്‍വാദം കേള്‍ക്കും.ബിനീഷിന്റെ വാദം പൂര്‍ത്തിയായെങ്കിലും എതിര്‍വാദം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

ബിനീഷിന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കണമെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ എല്ലാ സാക്ഷികളുടെയും മൊഴിയെടുത്തതാണെന്നും ബിനീഷിന് കേരളത്തില്‍ വീടും സ്വത്തും ഉണ്ടെന്ന് ഇഡി തന്നെ കണ്ടെത്തിയതിനാല്‍ രാജ്യം വിട്ടുപോകുമെന്ന വാദം നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരായേക്കും.ബിനീഷിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും.

Story Highlights Bineesh Kodiyeri’s bail plea will be heard today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top