കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം; ചർച്ച ബഹിഷ്ക്കരിക്കാനൊരുങ്ങി കർഷക സംഘടനകൾ

center firm on farmer law

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാർ കോർപ്പറേറ്റുകളുടെ സമ്മർദത്തിലാണെന്ന് കർഷക സംഘടനകൾ തിരിച്ചടിച്ചു. നിയമം പിൻവലിച്ചില്ലെങ്കിൽ ചർച്ച ബഹിഷ്കരിക്കുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ അറിയിച്ചു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ എട്ട് ഭേദതഗതികൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ഭേദഗതികൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ പറഞ്ഞു. ഭേദഗതി അംഗീകരിക്കാൻ തയാറല്ലെന്നും, കേന്ദ്രം നിലപാട് മാറ്റിയില്ലെങ്കിൽ ചർച്ച ബഹിഷ്ക്കരിക്കാുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

Story Highlights center firm on farmer law

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top