ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയം: കെ.സുരേന്ദ്രന്‍

ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വര്‍ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓണ്‍ലൈന്‍ പ്രചാരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും തൃശൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് പ്രചാരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണ്. സ്വര്‍ണ കള്ളക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം പൂര്‍ത്തിയായാല്‍ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights CM afraid to face people: K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top