വജ്രം വേണോ ഇവിടേക്ക് വന്നോളു; ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് അംഗോള

വജ്ര ഖനി മേഖലയിലേക്ക് ഇന്ത്യൻ കമ്പനികളെ സ്വാഗതം ചെയ്ത് ആഫ്രിക്കൻ രാജ്യമായ അംഗോള. വജ്രം ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന അംഗോള ആഗോള നിക്ഷേപ സാധ്യത വളർത്തുന്നതിന്റം ഭാഗമായാണ് ഇന്ത്യൻ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിച്ചിരിക്കുന്നത്.
അംഗോളയിൽ ആകെയുള്ളതിന്റെ 40 ശതമാനം ഭാഗത്ത് മാത്രമാണ് ഇതുവരെ വജ്രം ഖനനം ചെയ്തിട്ടുള്ളത്. ഇന്ത്യൻ കമ്പനികളിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കുകയാണ് അംഗോളയെന്ന് ഇന്ത്യൻ അംബാസഡർ പ്രതിഭ പാർകർ വ്യക്തമാക്കി. ജെംസ് ആന്റ് ജുവല്ലറി എക്സ്പോർട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. അടുത്ത രണ്ട് വർഷത്തേക്കാണ് കരാർ നൽകുക. വജ്ര ഉത്പാദനം 90 ലക്ഷം കാരറ്റിൽ നിന്ന് 1.50 കോടി എത്തിക്കാനാണ് അംഗോളയുടെ ലക്ഷ്യം.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഇന്ധനവും ആഭരണങ്ങളും കയറ്റി അയയ്ക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമാണ് അംഗോള.
Story Highlights – Come here for a diamond; Angola invites Indian companies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here