ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതായി പരാതി

ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസിയുവിൽ കഴിയുന്ന കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതായി പരാതി.

രോഗികൾക്ക് വേണ്ട പരിചരണമോ ഭക്ഷണമോ വെള്ളമോ നൽകുന്നില്ല. ഇത് ചോദ്യം ചെയ്തിനെ തുടർന്നാണ് ഇവരെ ഇറക്കി വിട്ടത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും കൂട്ടിരുപ്പുകാരെ ആശുപത്രിയിൽ നിന്ന് നീക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ആശുപത്രി അധികൃതരുടെ നടപടിയെ തുടർന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കൂട്ടിരുപ്പുകാരുടെ തീരുമാനം.

Story Highlights Complaint that patients’ companions were dropped off at Alappuzha Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top