Advertisement

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം

December 5, 2020
Google News 2 minutes Read
netflix free for two days

ഇന്ത്യയിൽ രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ഫെസ്റ്റിന്റെ ഭാ​ഗമായി ഡിസംബർ 5,6 തിയതികളിലാണ് നെറ്റ്ഫ്ളിക്സ് സൗജന്യമായിരിക്കുക.

ഇതിനായി ആദ്യം നെറ്റ്ഫ്ളിക്സിൽ അക്കൗണ്ട് എടുക്കണം. Netflix.com/StreamFest എന്ന ലിങ്കിൽ സന്ദർശിച്ച ശേഷം സൈനപ്പ് ചെയ്യാം. നിങ്ങളുടെ ആൻഡ്രോയിഡ്/ഐഒഎസ് ഫോൺ, സ്മാർട്ട് ടിവി എന്നിങ്ങനെ ഏത് ഉപകരണത്തിൽ വേണമെങ്കിലും നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യാവുന്നതാണ്.

സ്ട്രീംഫെസ്റ്റ് കാലയളവിൽ നിങ്ങളുടെ പേയ്മെന്റ് വിവരങ്ങളായ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് വിവരങ്ങളൊന്നും നൽകേണ്ടതില്ല. നിങ്ങളുടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ, പാസ്‍വേർഡ് എന്നിവ മാത്രം മതി.

നെറ്റ്ഫ്ളിക്സ് സൗജന്യ സ്ട്രീമിം​ഗ് സേവനം ലഭിക്കാൻ നിരവധി പേരാണ് നിലവിൽ സൈനപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോൾ ഉപഭോക്താക്കൾ സ്ട്രീംഫെസ്റ്റ് അറ്റ് കപ്പാസിറ്റി എന്ന സന്ദേശം വരാം. എന്നാൽ നിരാശരാകേണ്ട എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിങ്ങൾ നൽകിയിരിക്കുന്ന ഇ-മെയിൽ ഐഡി വഴിയോ ഫോൺ നമ്പർ വഴിയോ നിങ്ങൾക്ക് സൗജന്യ സ്ടീമിം​ഗ് ആസ്വദിക്കാൻ സാധിക്കുന്ന മറ്റ് ദിവസങ്ങളെ കുറിച്ച് നെറ്റ്ഫ്ളിക്സ് അധികൃതർ അറിയിക്കും.

Story Highlights netflix free for two days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here