Advertisement

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

December 5, 2020
Google News 1 minute Read
swapna suresh remanded

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചല്ല. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാേ എന്നും സംശയമുണ്ട്.

കണ്ടോണ്‍മെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴിയും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിസ് പാര്‍ക്കില്‍ ജോലി നേടുന്നതിന് അടക്കമാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്.

Read Also : സ്വപ്‌നാ സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കൊവിഡ്

അതേസമയം ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ കസ്റ്റംസ് നീങ്ങുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക.

കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷില്‍ നിന്നാണ് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചത്. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുടെ വിവരം ശേഖരിച്ചു. തദ്ദേശീയ ജീവനക്കാരെയും ചോദ്യം ചെയ്യും. യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും വൈകാതെ ചോദ്യം ചെയ്യും.

Story Highlights swapna suresh, fake certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here