സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ആഗോള പുരസ്‌കാരം

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി നിര്‍മിച്ച വിദ്യാര്‍ത്ഥിനിക്ക് ആഗോള പുരസ്‌കാരം. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിനിയായ വിനീഷ ഉമാശങ്കറിനാണ് സ്വീഡന്‍ ആസ്ഥാനമായുള്ള ക്ലൈമറ്റ് ഫൗണ്ടേഷന്റെ ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസ് ലഭിച്ചത്. 8.6 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സൗരോര്‍ജ പാനലുകള്‍ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച വാഹനത്തിലാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി തയാറാക്കിയത്. സൗരോര്‍ജ പാനലുകളില്‍ നിന്ന് ബാറ്ററിയിലേക്കാണ് വൈദ്യുതി എത്തുക. ബാറ്ററി പൂര്‍ണമായി ചാര്‍ജായി കഴിഞ്ഞാല്‍ ആറുമണിക്കൂറോളം ഇസ്തിരിപ്പെട്ടി ഉപയോഗിക്കാനാകുമെന്ന് വിനീഷ പറയുന്നു.

തിരുവണ്ണാമല എസ്‌കെപി വനിതാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വിനീഷ. 2019 ല്‍ ഡോ. എ.പി. ജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള ഇഗ്നൈറ്റ് അവാര്‍ഡും വിനിഷയ്ക്ക് ലഭിച്ചിരുന്നു.

Story Highlights School Girl Won a Global Award For Designing a Solar Ironing Cart

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top