പെരുമ്പാവൂർ സ്വർണക്കടയിൽ മോഷണം; 20 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർന്നതായി പ്രാഥമിക നിഗമനം

പെരുമ്പാവൂർ സ്വർണക്കടയിൽ മോഷണം. 250 ഗ്രാം സ്വർണാഭരണങ്ങളും, 15 കിലോ വെള്ളിയും നഷ്ടപ്പെട്ടു. കുറുപ്പംപടി ടൗണിൽ പ്രവർത്തിക്കുന്ന സൗഭാഗ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ മോഷ്ടാവ് കവർന്നു. 250 ഗ്രാം സ്വർണാഭരണങ്ങളും, 15 കിലോ വെള്ളിയും നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചാതയാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.

ജ്വല്ലറിയുടെ പിൻഭാഗത്തെ എക്‌സ് ഹോസ്റ്ററിന്റെ ദ്വാരം വലുലാക്കിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ഇയാൾ സി.സി.ടി.വി. ക്യാമറകളിൽ പുകയടിച്ചതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയിൽ ഹെൽമറ്റും ഇതിനു മുകളിൽ ഹെഡ് ലൈറ്റും ധരിച്ചാണ് മോഷ്ടാവ് എത്തിയത് എന്ന് പൊലീസ് പറയുന്നു. സമാന സംഭവങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് കുറുപ്പംപടി പൊലീസ് പറഞ്ഞു.

Story Highlights Theft at Perumbavoor gold shop; Preliminary findings show that jewelery worth around Rs 20 lakh was stolen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top