സ്വന്തം വീട് തന്നെ പ്രചാരണത്തിന് തെരഞ്ഞെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഫുട്ബോള്‍ ടീമുകളുടെ കട്ട ആരാധകര്‍ ഇഷ്ട ടീമുകളുടെ പതാകകളിലെ നിറം വീടിന് നല്‍കി മത്സര കാലം ആഘോഷമാക്കാറുണ്ട്. തെരഞ്ഞെടുപ്പ് കാലമായാല്‍ പ്രചാരണത്തിനായി കടുത്ത പാര്‍ട്ടി അനുഭാവികള്‍ പല വഴികളും തേടും. സ്വന്തം വീടിന്റെ ചുവരുകള്‍ തന്നെ പ്രചാരണത്തിനുള്ള മാര്‍ഗമാക്കിയിരിക്കുകയാണ് കൊച്ചി ചെറായി സ്വദേശി നോബല്‍ കുമാര്‍.
Read Also : കൊച്ചി കോര്‍പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ കോണ്‍ഗ്രസ് വിമത മത്സരത്തിന്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറായി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നോബല്‍കുമാര്‍ സ്വന്തം വീടിന്റെ ചുവരുകള്‍ തന്നെ രാഷ്ടീയം പറയാനുള്ള ഇടമാക്കി മാറ്റി. ത്രിവര്‍ണമണിഞ്ഞ ചുവരുകളില്‍ താന്‍ നെഞ്ചോട് ചേര്‍ത്ത കൈപ്പത്തി ചിഹ്നത്തിന് പ്രധാന ഇടം നല്‍കി. മതേതര സന്ദേശവും എഴുതിച്ചേര്‍ത്തു. പലയിടത്തും ചുവരുകളെഴുതിയെങ്കിലും ദീര്‍ഘകാലത്തെ സ്വപ്ന പൂര്‍ത്തീകരണമായ വീട് തന്നെ ഇക്കുറി തിരഞ്ഞെടുത്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കുന്നതിനൊപ്പം ചെറായിയുടെ ഗ്രാമീണതയും ചുവരില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയല്ലെങ്കിലും യുഡിഎഫിന് പിന്തുണ തേടുന്നതില്‍ ഒരു കുറവും വരുത്താന്‍ നോബല്‍ ഒരുക്കമല്ല.
Story Highlights – local body election, election special, youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here