പ്രാ​ദേശിക അടിസ്ഥാനത്തിൽ ചേർന്നു നിൽക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി സി.കെ ജാനു

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് സി.കെ ജാനു ട്വന്റിഫോറിനോട്. പ്രാദേശിക അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി സി.കെ ജാനു പറഞ്ഞു.‌

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെയാണ് സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ നിലപാട് വ്യക്തമാക്കിയത്. പ്രത്യേക രാഷ്ട്രീയ മുന്നണിയെ പിന്തുണക്കാതെ ഓരോയിടത്തും പ്രാദേശിക അടിസ്ഥാനത്തില്‍ തങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി കൂടിയാലോചിച്ച് നിലപാട് പ്രഖ്യാപിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ മുന്നണി പ്രവേശനത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് എല്‍ഡിഎഫ് വിടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് സി.കെ ജാനു വ്യക്തമാക്കി.

Story Highlights c k janu, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top