തെരഞ്ഞെടുപ്പ്; ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണയില്ലെന്ന് ലത്തീന്‍ സഭ

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണയില്ലെന്ന് ലത്തീന്‍ സഭ. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ പറഞ്ഞു.
Read Also : ‘പള്ളികൾ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരണം’; യാക്കോബായ സഭയുടെ പന്തൽ കെട്ടി സമരം ഇന്ന്
പ്രാദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമൂഹത്തിന് നല്ലത് ചെയ്യുന്ന വ്യക്തികള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കണം. ഒരു പാര്‍ട്ടിയോടും അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സഭ സ്വീകരിക്കില്ലെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ പറഞ്ഞു.
സാമ്പത്തിക സംവരണ വിഷയത്തില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ ലത്തീന്‍ സഭ പക്ഷെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്ന് തുറന്നു പറയുകയാണ്. എന്നാല്‍ പ്രാദേശികമായി പല രൂപതകളും നിലപാട് വ്യക്തമാക്കുന്നുണ്ട്.
Story Highlights – latin church, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here