കര്‍ഷക പ്രക്ഷോഭം; സമരത്തിന് തീവ്രത കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതമെന്ന് ഉത്തരം നല്‍കാതെ പിന്മാറില്ലെന്ന നിലപാടില്‍ കര്‍ഷകര്‍. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകര്‍ നീങ്ങി തുടങ്ങി. ഇതോടെ രാജ്യതലസ്ഥാനത്ത് സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചു.
ഇന്നലത്തെ യോഗത്തില്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടത് യെസ് അല്ലെങ്കില്‍ നോ എന്ന ഉത്തരമാണ്. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ധിപ്പിക്കും.
Read Also : രാംലീല കേന്ദ്രീകരിച്ച് പ്രതിഷേധം നടത്താനുള്ള ശ്രമത്തില്‍ കര്‍ഷകര്‍
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീങ്ങി തുടങ്ങി. ഇതോടെ കൂടുതല്‍ കമ്പനി കേന്ദ്രസേനയെയും പൊലീസിനേയും ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചു.
ചൊവ്വാഴ്ച ഭാരത് ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights – delhi chalo protest, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here