പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിടും
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതേ ദിവസംതന്നെ ഭൂമിപൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ ആരംഭിക്കും. 2022 ഒക്ടോബറില്‍ പൂര്‍ത്തി യാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം.
Read Also : ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു ; ഏപ്രില്‍ 25-ന് തെരഞ്ഞെടുപ്പ്
നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നത്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് 861.90 കോടി രൂപ ചെലവിട്ടു പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫിസുകളടക്കം പുതിയ കെട്ടിടത്തിലുണ്ടാകും.
Story Highlights – new parliament, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here