ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു ; ഏപ്രില്‍ 25-ന് തെരഞ്ഞെടുപ്പ്

ശ്രീലങ്കയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ പ്രസിഡന്റ് ഗോതാബയ രാജപക്സെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പാര്‍ലമെന്റിന് നിയമസാധുതയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഗോതാബയ ഏപ്രില്‍ 25-ന് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 14 ന് പുതിയ പാര്‍ലമെന്റ് ആദ്യയോഗം ചേരും.

2015 സെപ്റ്റംബര്‍ ഒന്നിനാണ് നിലവിലെ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലര വര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി.

 

Story Highlights- Parliament dissolved in Sri Lanka
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top