ദക്ഷിണാഫ്രിക്കൻ താരത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്; മുടങ്ങിയ ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കും

South African negative COVID

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ താരത്തിൻ്റെ പരിശോധനാഫലം നെഗറ്റീവ്. മുഴുവൻ താരങ്ങളുടെയും സപ്പോർട്ടിംഗ് സ്റ്റാഫിൻ്റെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അറിയിച്ചു. കൊവിഡിനെ തുടർന്ന് റദ്ദാക്കിയ മത്സരം ഞായറാഴ്ച ആരംഭിക്കും. ടി-20 പരമ്പരയിൽ 3-0ന് ദക്ഷിണാഫ്രിക്ക കീഴടങ്ങിയിരുന്നു.

ഡിസംബർ നാലിനാണ് ആദ്യ ഏകദിന മത്സരം തീരുമാനിച്ചിരുന്നു. എന്നാൽ, മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്കു മുൻപ് ദക്ഷിണാഫ്രിക്കൻ ടീമിലെ ഒരു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് മത്സരം മാറ്റിവച്ചു. ഇതിനു പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയിൽ താരം ഉൾപ്പെടെ എല്ലാവരും കൊവിഡ് നെഗറ്റീവ് ആണെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. ഡിസംബർ 6, 7, 9 തീയതികളിലാണ് മത്സരങ്ങൾ.

Story Highlights South African cricketers test negative for COVID-19; ODI series to start on Sunday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top