‘സ്‌പെഷ്യൽ ബാലറ്റ് എല്ലാവരിലും എത്തിക്കുന്നത് വലിയ വെല്ലുവിളി’; തിരുവനന്തപുരം കളക്ടർ

സ്‌പെഷ്യൽ ബാലറ്റ് എല്ലാവരിലും എത്തിക്കുന്നത് വലിയ വെല്ലുവിളിയെന്ന് തിരുവനന്തപുരം കളക്ടർ. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലെന്നും കളക്ടർ നവജ്യോത് സിംഗ് ഖോസെ പറഞ്ഞു.

പട്ടികയിൽ പേരുള്ള വോട്ടേഴ്‌സിന് പോസ്റ്റൽ ബാലറ്റുകൾ മേൽ വിലാസത്തിൽ അയച്ചു കൊടുക്കും. റിട്ടേണിംഗ് ഓഫീസറുടെ മേൽനോട്ടത്തിൽ ബാലറ്റുകൾ എത്തിക്കുമെന്നും തിരുവനന്തപുരം കളക്ടർ അറിയിച്ചു. ഈ മാസം 16ന് 8മണിക്ക് മുമ്പ് സ്‌പെഷ്യൽ ബാലറ്റ് വോട്ടുകൾ വരണാധികാരിക്ക് ലഭിക്കണം. ആരോഗ്യ വകുപ്പ് നൽകിയ 18,000 പേരുടെ പട്ടികയിൽ നിന്ന് തെരഞ്ഞെടുത്തത് 5,500 പേരെയാണെന്നും കളക്ടർ വ്യക്തമാക്കി.

Story Highlights ‘The big challenge is to get the special ballot to everyone’; Thiruvananthapuram Collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top