സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ മണ്ണന്തലയിലെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂര്‍), കൊല്ലം (ടി.കെ.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്) എന്നീ ഉപകേന്ദ്രങ്ങളിലും സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് (ഓപ്ഷണല്‍ വിഷയങ്ങളിലൂടെ) പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീ – 13,900 രൂപ (ഫീസ് – 10,000, ജി.എസ്.ടി – 1,800, കോഷന്‍ ഡെപ്പോസിറ്റ് – 2,000, ഫ്ളഡ് സെസ്സ് – 100). പ്രിലിംസ് കം മെയിന്‍സ് കോഴ്സിന് ഫീസടച്ച ഉദ്യോഗാര്‍ത്ഥികള്‍ ഓപ്ഷണല്‍ വിഷയങ്ങള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റ് വീണ്ടും അടയ്ക്കേണ്ടതില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം www.ccek.org, www.kscsa.org ല്‍ ഈ മാസം പത്ത് വരെ ലഭിക്കും. 11 മുതല്‍ 15 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. ക്ലാസ് 16ന് ആരംഭിക്കും.
വിശദവിവരങ്ങള്‍ക്ക്: തിരുവനന്തപുരം – 0471 2313065, 2311654, 8281098862, 8281098863, പൊന്നാനി – 0494 2665489, 8281098868, പാലക്കാട് – 0491 2576100, 8281098869, കോഴിക്കോട് – 0495 2386400, 8281098870, കല്യാശ്ശേരി – 8281098875, കൊല്ലം – 9446772334
Story Highlights – Candidates can apply for Civil Service Exam Training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here