സൗദി അറേബ്യയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ്; 289 പേര്‍ രോഗമുക്തരായി

സൗദി അറേബ്യയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358922 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349168 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5977 ആയി. 97.3 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. 3777 പേര്‍ മാത്രമാണ് രാജ്യത്ത് കെവിഡ് ബാധിച്ച് ചികിത്സില്‍ തുടരുന്നത്. ഇതില്‍ 577 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Story Highlights covid19, coronavirus, saudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top