ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി

കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനർത്ഥികളെ സ്വതന്ത്രരായി കണക്കാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന ജോസഫ് ഗ്രൂപ്പിന്‍റെ സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കേരള കോൺഗ്രസ് നിലവിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമാണെന്നും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ശേഷം മുന്നണിയുടെ ഭാഗമായാൽ അയോഗ്യത വരുമെന്നുമായിരുന്നു ജോസഫിന്‍റെ വാദം.
Story Highlights – p j joseph, local body election
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here