ഗോവയ്ക്കെതിരെയും തോറ്റു; ബ്ലാസ്റ്റേഴ്സിന്റെ വ്യാകുലതകൾ അവസാനിക്കുന്നില്ല

kerala blasters fom isl

4 മത്സരങ്ങൾ, രണ്ട് ജയം, രണ്ട് തോൽവി, രണ്ട് പോയിൻ്റ്. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനം കണക്കുകളിലാക്കുമ്പോൾ ഇങ്ങനെയാണ്. 4 മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും ഇല്ല. ഇതിൽ രണ്ടെണ്ണമെങ്കിലും വിജയിക്കാവുന്ന മത്സരമായിരുന്നു. ഫൈനൽ തേർഡിലെ അവസാനത്തെ ആ പാസ്. ഒരു ടാപ്പിനിലേക്കുള്ള ക്രോസ് അതാണ് ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിക്കുന്നത്. അർധാവസരങ്ങൾ മുതലെടുക്കാൻ നമ്മുടെ മുന്നേറ്റ നിരക്ക് സാധിക്കുന്നുമില്ല.

ജിങ്കൻ പോയിട്ടും പ്രതിരോധ നിരയുടെ കരുത്ത് ചോർന്നിട്ടില്ല. കുറച്ച് കൂടി കരുത്തുറ്റ പ്രതിരോധമായെന്നും പറയാം. ബെഞ്ചിലും മികച്ച താരങ്ങളുണ്ട്. സിഡോ പരുക്കേറ്റ് പുറത്തായത് കനത്ത തിരിച്ചടിയാണ്. പ്രതിരോധത്തെയും മുന്നേറ്റത്തെയും ബന്ധിപ്പിക്കുന്ന ഒരു പാലമായിരുന്നു സിഡോ. ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ എഞ്ചിൻ റൂം. ആ ഓട്ടയടക്കൽ ബുദ്ധിമുട്ടാണ്. വിസൻ്റെ ഗോമസ് തരക്കേടില്ലെന്നേ പറയാൻ കഴിയൂ. കഴിഞ്ഞ സീസണുകളിൽ ഏറെ പ്രതീക്ഷ നൽകിയ സഹൽ പല കളികളിലും ബെഞ്ചിൽ പോലും ഇല്ല. എങ്കിലും മധ്യനിര അത്ര ദുർബലമല്ല.

പ്രശ്നം മുഴുവൻ മുന്നേറ്റത്തിലാണ്. ഒരുപാട് പ്രതീക്ഷകളോടെ എത്തിച്ച ഗാരി ഹൂപ്പർ അമ്പേ നിറം മങ്ങിപ്പോയി. ഗോളടിക്കുന്നില്ല എന്നതല്ല, ഗോളിലേക്ക് ഷോട്ടുകൾ ഉതിർക്കാനോ സോളോ റണ്ണുകൾ നടത്താനോ ഹൂപ്പർ ശ്രമിക്കുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്. എ ലീഗിലെ മികച്ച ഫോമും കനപ്പെട്ട ക്ലബ് കരിയറും ലീഗിലെ ഏറ്റവും മൂല്യമുള്ള കളിക്കാരൻ എന്ന ടാഗും ഹൂപ്പറിനെ റേറ്റ് ചെയ്തത് വളരെ ഉയരത്തിലായിരുന്നു. എന്നാൽ, അത് കളത്തിൽ കണ്ടില്ല. ഇവിടെയാണ് ഓഗ്ബച്ചെയെപ്പോലെ, മെസ്സി ബൗളിയെപ്പോലെ അർധാവസരങ്ങൾ ഗോളാക്കാൻ കഴിയുന്ന താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് മിസ് ചെയ്യുന്നത്.

അൽബീനോ ഗോമസ് ചില സ്റ്റണ്ണിംഗ് സേവുകൾ നടത്തുമെങ്കിലും മറ്റ് ചിലപ്പോൾ ബ്ലണ്ടറുകളും കാണിക്കും. റിലയബിൾ അല്ല. ടിപി രഹനേഷിനെയൊക്കെപ്പോലെയാണ് അൽബീനോ. രഹനേഷ് ലൈറ്റ് എന്ന് വേണമെങ്കിൽ പറയാം. ബിലാൽ ഖാനെ പരീക്ഷിച്ചു നോക്കുന്നത് നന്നാവും.

മാനേജ്മെൻ്റിനെയോ പരിശീലകരെയോ ഒരു പരിധി വരെ താരങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എത്ര നല്ല താരങ്ങളെ എത്തിച്ചാലും ഒരു പെർഫക്ട് ഇലവനിലേക്ക് സിങ്ക് ആവാൻ ടീമിന് കഴിയുന്നില്ല എന്ന് മനസ്സിലാക്കി അതിനുള്ള കാരണം കണ്ടെത്തി അതിനെ പരിഹരിക്കുകയാണ് വേണ്ടത്.

Story Highlights kerala blasters poor fom in isl continues

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top