എല്ലാ പാക് താരങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ഉടൻ പരിശീലനത്തിന് അനുമതി

Pakistan isolation negative tests

ന്യൂസീലൻഡ് പര്യടനത്തിനെത്തിയ എല്ലാ പാകിസ്താൻ താരങ്ങളുടെയും കൊവിഡ് പരിശീലനാ ഫലം നെഗറ്റീവ്. താരങ്ങൾക്ക് ഉടൻ പരിശീലനത്തിനുള്ള അനുമതി ലഭിക്കും. പാക് സ്ക്വാഡിലെ 8 താരങ്ങൾക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് താരങ്ങൾക്ക് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പരിശീലനം നിഷേധിച്ചിരുന്നു.

12ആം ദിവസം നടത്തിയ അഞ്ചാം കൊവിഡ് പരിശോധാഫലമാണ് നെഗറ്റീവായത്. ഡിസംബർ എട്ടിന് താരങ്ങളുടെ ഐസൊലേഷൻ കാലാവധി കഴിയും. പിറ്റേ ദിവസം മുതൽ പരിശീലനത്തിനും ഇറങ്ങാനാവും.

Read Also : പാകിസ്താൻ ടീമിനെതിരായ അവസാന താക്കീത്; ന്യൂസീലൻഡിനെ വിമർശിച്ച് ഷൊഐബ് അക്തർ

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാക് താരങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ താക്കീത് നൽകിയിരുന്നു. ഒരു തവണ കൂടി ലംഘനമുണ്ടായാൽ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ താരങ്ങളുമായി നടത്തിയ വാട്‌സപ്പ് സന്ദേശത്തിലാണ് ന്യൂസീലൻഡ് നൽകിയ മുന്നറിയിപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്.

ഡിസംബർ 18നാണ് പാകിസ്താൻ്റെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്.

Story Highlights Pakistan contingent set to leave isolation following negative tests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top