അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് 94കാരിയുടെ ഹർജി; വാദം കേൾക്കാൻ സുപ്രിംകോടതി

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകി 94കാരി. വീണ സരിൻ എന്ന വയോധികയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രിംകോടതി വാദം കേൾക്കാനായി ഈ മാസം 14ലേക്ക് മാറ്റി.
താനും മരിച്ചുപോയ ഭർത്താവും കുടുംബവും അടിയന്തരാവസ്ഥകാലത്തിന്റെ ഇരകളാണെന്ന് വീണ സരിൻ ഹർജിയിൽ പറയുന്നു. അന്നത്തെ അതിക്രമങ്ങൾ മൂലമുള്ള വേദനയിലും ദുരിതത്തിലും ജീവിതം ചെലവഴിക്കേണ്ടിവന്നവരാണ്. ഭർത്താവ് 25 വർഷത്തെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ഗോൾഡ് ആർട്ട് ബിസിനസ് സർക്കാർ അധികൃതർ ഇടപെട്ട് നിർത്തലാക്കി. വിലപ്പെട്ട സാധനങ്ങൾ സർക്കാർ പിടിച്ചെടുത്തു. അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ സഞ്ജയ് കൃഷ്ണൻ കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Story Highlights – SC, Emergency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here