പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.
പാര്‍ലമെന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിക്ക് മുന്‍പില്‍ എത്തിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. കോടതി വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
മറ്റേതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും കോടതി പറഞ്ഞു.
Story Highlights – Supreme Court against construction of new parliament building
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here