പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 800 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം [24 explainer]

പുതിയ നിയമസഭാ മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിടത്തിന് തറക്കല്ലിടും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.
1. ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ ആരംഭിക്കും.
This will be built in an area of 64,500 sq.m at an expense of Rs 971 crores. Tata Projects Ltd has been given the contract for the project. The design has been prepared by HCP Design, Planning and Management Pvt Ltd: Lok Sabha Speaker Om Birla https://t.co/IAPTh0D1VF pic.twitter.com/SGJkLjvG77
— ANI (@ANI) December 5, 2020
2. 2022 ഒക്ടോബറില്‍ മന്ദിരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം.
Read Also : ബിഹാർ തെരഞ്ഞെടുപ്പ്: പ്രധാന സ്ഥാനാർത്ഥികൾ ആരൊക്കെ ? ഫലം എപ്പോൾ ? അറിയേണ്ടതെല്ലാം [24 Explainer]
3. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം പ്രവര്‍ത്തനക്ഷമമാകും. പാര്‍ലമെന്റിന്റെ രണ്ട് സഭകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.
4. ടാറ്റ പോജക്ട്‌സ് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. കെട്ടിടത്തിന്റെ ഡിസൈനിംഗ് എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കിയിരിക്കുന്നത്.
5. ലോക് സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക. ലോക്‌സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകും.
6. നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നത്.
7. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററായിരിക്കും വിസ്തീര്‍ണം. മന്ദിരം നിര്‍മിക്കാന്‍ 861.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
8. 2000 പേര്‍ മന്ദിരത്തിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കും. 9000 പേരുടെ പരോക്ഷമായ സംഭാവനയും ഉണ്ടാകും.
9. ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്നതായിരിക്കും കെട്ടിടം.
10. എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും.
83 ലക്ഷം ചെലവിട്ടാണ് ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. 1921 ഫെബ്രുവരിയില്‍ ആയിരുന്നു തറക്കല്ലിടല്‍. ആറ് വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. അന്നത്തെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായ ലോര്‍ഡ് ഇര്‍വിനാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
Story Highlights – new parliament building, 24 explainer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here