‘അതാത് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റ്മാരുടെ കത്തുണ്ടെങ്കിൽ മാത്രമെ താൻ ആവശ്യങ്ങൾ നടപ്പാക്കി കൊടുക്കുകയുള്ളൂ’;വിവാദ പരമാർശവുമായി സുരേഷ് ഗോപി എം.പി.

വിവാദ പരമാർശവുമായി സുരേഷ് ഗോപി എം.പി. അതാത് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റ്മാരുടെ കത്തുണ്ടെങ്കിൽ മാത്രമെ താൻ ആവശ്യങ്ങൾ നടപ്പാക്കി കൊടുക്കുകയുള്ളൂ എന്നും, തന്റെ എംപി ഓഫീസിൽ വരുന്ന അപേക്ഷകൾ താൻ സ്വീകരിക്കാറില്ലെന്നും സുരേഷ് ഗോപി. തൃശൂർ കോർപറേഷൻ ബിജെപി സ്ഥാനാർഥി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമർശം.

കഴിഞ്ഞ രണ്ട് ദിവസമായി ബിജെപിക്ക് വേണ്ടി തൃശൂരിൽ പ്രചരണപരിപാടികളിൽ സജീവമാണ് സുരേഷ് ഗോപി. തൃശൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
തൃശൂർ കോർപറേഷനിൽ 21 മുതൽ 30 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മൂന്ന് ദിവസം നീണ്ട സുരേഷ് ഗോപിയുടെ തൃശൂർ ജില്ലയിലെ പ്രചരണപരിപാടികൾ ഇന്നവസാനിക്കും.

Story Highlights Suresh Gopi MP with controversial remarks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top