കൊവിഡ് ബാധിച്ച് പ്രശസ്ത ടെലിവിഷൻ താരം മരിച്ചു

കൊവിഡ് ബാധിച്ച് പ്രശസ്ത ടെലിവിഷൻ താരം ദിവ്യ ഭട്നഗർ മരിച്ചു. 34 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ 28നാണ് ദിവ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യനില വഷളായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്‌ലാത്താ ഹായിലെ ഗുലാബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്. 2009 മുതൽ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഉഡാൻ, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു.
Story Highlights – Covid 19
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!