Advertisement

ഏഴാം കടലിനക്കരെയും വാര്‍ത്താലോകം; ട്വന്റിഫോര്‍ യുഎസ്എ ഉദ്ഘാടനം ചെയ്തു

December 7, 2020
Google News 1 minute Read
24 news

ഏഴാം കടലിനക്കരെ പുത്തന്‍ വാര്‍ത്താ സംസ്‌കാരത്തിന്റെ നിര്‍മിതിക്കായി ട്വന്റിഫോര്‍ അമേരിക്കയിലേക്ക്. ട്വന്റിഫോര്‍ യുഎസ്എയുടെ ഉദ്ഘാടനം ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ രണ്‍ധീര്‍ സിംഗ് ജയ്‌സ്വാള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശത്രുഘ്‌നന്‍ സിന്‍ഹ ആശംസ അറിയിച്ചു. പുതുതലമുറ വാര്‍ത്താ സങ്കേതങ്ങളുടെ സഹായത്തോടെ ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം അമേരിക്കയിലേക്കും എത്തിക്കുകയാണ് ട്വന്റിഫോര്‍ യുഎസ്എയുടെ ലക്ഷ്യം.

അമേരിക്കന്‍ മലയാളികള്‍ക്ക് ആധികാരിക വാര്‍ത്തകളും പുതുമയാര്‍ന്ന പ്രോഗ്രാമുകളും ഒരുക്കുകയാണ് ട്വന്റിഫോര്‍. മലയാള മാധ്യമ ചരിത്രത്തില്‍ അതിവേഗ വളര്‍ച്ചകൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ച ട്വന്റിഫോര്‍ അമേരിക്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. മിനിസ്‌ക്രീനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ ട്വന്റിഫോര്‍ യുഎസ്എ സജീവ വാര്‍ത്താസാന്നിധ്യമാകും.

അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള അമേരിക്കയിലെ മലയാള മാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും പുതിയ ഏടാകാനൊരുങ്ങുന്ന ട്വന്റിഫോര്‍ യുഎസ്എയുടെ ഉദ്ഘാടനം നടന്നത് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ്. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച കോണ്‍സുല്‍ ജനറല്‍ രണ്‍ധീര്‍ സിംഗ് ജയ്‌സ്വാള്‍ ചാനലിന് എല്ലാവിധ ആശംസകളും അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രേക്ഷക മനസില്‍ വാര്‍ത്താതാളം നിറയ്ക്കാന്‍ ട്വന്റിഫോറിനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കൊവിഡ് കാലത്ത് ശാരീരിക അകലം പാലിക്കുമ്പോഴും വാര്‍ത്തകളുമായി പ്രേക്ഷകരെ അടുപ്പിക്കുന്നതാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചാനലിന് ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ച ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ചടങ്ങില്‍ സജീവ സാന്നിധ്യമായി. ട്വന്റിഫോര്‍ യുഎസ്എയെ നയിക്കുന്ന മധു കൊട്ടാരക്കരയോടൊപ്പം ടീം അംഗങ്ങളായ പോള്‍ മാര്‍ട്ടിനും ഡിംപിളും അലാനയും ചടങ്ങിന്റെ സംഘാടകരായി. ന്യൂയോര്‍ക്കിന്റെ ആകാശവിതാനത്ത് നിന്ന് തുടക്കമിട്ടായിരുന്നു ട്വന്റിഫോര്‍ യുഎസ്എയുടെ ആദ്യ റിപ്പോര്‍ട്ടിംഗ്. ട്വന്റിഫോര്‍ യുഎസ്എയുടെ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് മധു കൊട്ടാരക്കരയും സംഘവുമാണ് ഹെലിക്കോപ്റ്ററില്‍ റിപ്പോര്‍ട്ട് ചെയ്ത് ചരിത്രമെഴുതിയത്.

Story Highlights Twentyfour news USA inaugurated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here