കർഷക സംഘടനകളുമായി അമിത് ഷാ നടത്തിയ ചർച്ച പരാജയം

കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടാണ് ചർച്ചയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇത് അം​ഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നിലപാട് സ്വീകരിച്ചു. ഇതോടെ തീരുമാനമാകാതെ ചർച്ച പരാജയപ്പെട്ടു.

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നാളെ ആറംവട്ട ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കർഷകർ. തുടർ തീരുമാനങ്ങൾക്കായി നാളെ യോ​ഗം ചേരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Story Highlights Amit shah, Farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top