അമിത് ഷായുമായി ഭാരത് കിസാൻ യൂണിയന്റെ ചർച്ച ഇന്ന് രാത്രി ഏഴിന്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് രാത്രി ഏഴിന് ചർച്ചയെന്ന് ഭാരത് കിസാൻ യൂണിയൻ. ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്.
ഇന്ന് വൈകീട്ട് 7 മണിക്ക് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് അമിത് ഷാ ഫോണിലൂടെ അറിയിച്ചതായി കർഷക നേതാവ് രാകേഷ് തികൈത് പറഞ്ഞു. വെള്ളിയാഴ്ച കേന്ദ്ര സർക്കാരും കർഷക നേതാക്കളും തമ്മിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുകയാണ്. കോൺഗ്രസും ഇടത് സംഘടനകളും അടക്കം 24 രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് പുരോഗമിക്കുന്നത്.
ഒഡിഷയിലും മഹാരാഷ്ട്രയിലും കർഷകർ ട്രെയിൻ തടഞ്ഞു. ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ ഇടത് പാർട്ടികൾ ഉപരോധിച്ചു. ആന്ധ്രയിലെ വിജയവാഡയിലും പാർവതിപുരത്തും കർഷകർ ശക്തിപ്രകടനം നടത്തി. കൊൽക്കത്തയിൽ ഇടത് പാർട്ടികൾ ട്രെയിൻ തടഞ്ഞു. കർണാടകയിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിധാൻസൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പുതുച്ചേരിയിൽ ബന്ദ് പൂർണമാണ്. ഗുജറാത്തിൽ മൂന്ന് ദേശീയപാതകൾ ബന്ദ് അനുകൂലികൾ ഉപരോധിച്ചു. തെരഞ്ഞെടുപപ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Story Highlights – amit shah meeting with farmers today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here