ഭാരത് ബന്ദ് വിജയകരം : കർഷക നേതാക്കൾ

ഭാരത് ബന്ദ് വിജയകരമെന്ന് കർഷക നേതാക്കൾ. മറ്റൊരു വഴിയുമില്ലെന്ന് കേന്ദ്രസർക്കാരിന് ബോധ്യപ്പെട്ടുവെന്നും കർഷക നേതാക്കൾ പറഞ്ഞു. രാംലീല മൈതാനം വിട്ടുനൽകണമെന്നും ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കർഷക നേതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് രാത്രി ഏഴിന് ചർച്ച നടത്തുമെന്ന് ഭാരത് കിസാൻ യൂണിയൻ അറിയിച്ചു. ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്.
ഇന്ന് വൈകീട്ട് 7 മണിക്ക് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് അമിത് ഷാ ഫോണിലൂടെ അറിയിച്ചതായി കർഷക നേതാവ് രാകേഷ് തികൈത് പറഞ്ഞു. വെള്ളിയാഴ്ച കേന്ദ്ര സർക്കാരും കർഷക നേതാക്കളും തമ്മിൽ നടന്ന ഏഴ് മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടിരുന്നു.
Story Highlights – bharat band was success says farmer leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here